Tuesday, August 22, 2006

മനുഷ്യനെ മയക്കിയ കറുപ്പ്‌?

പോരാളി, വിപ്ലവകാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത്‌ ഇടതുപക്ഷത്തിന്റെ പര്യായമായി ഞാന്‍ മനസ്സിലാക്കുന്നില്ല. നീതിയുടെ ഭൂലോകം കെട്ടിപ്പടുക്കാന്‍ പ്രപഞ്ചസൃഷ്ടാവ്‌ മനുഷ്യനെ തന്നെയാണ്‌ നിയോഗിച്ചത്‌. അതാവട്ടെ ആവശ്യമായ guideline നല്‍കാതെയുമല്ല.

പോരാട്ടമെന്നത്‌ ദൈവികനീതിയുടെ ഭാഗമായി നാം മനുഷ്യര്‍ നിര്‍വ്വഹിക്കേണ്ടുന്ന ഒന്നാണ്‌. മനുഷ്യരെ സാമ്പത്തികാടിസ്ഥാനത്തില്‍ വിഭജിച്ച്‌ വര്‍ഗ്ഗബോധമുണ്ടാക്കല്‍ യഥാര്‍ത്ഥത്തില്‍ ഭീരുത്വമാണ്‌, പോരാട്ടമല്ല.

കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ മനുഷ്യനെ മയക്കിയ കറുപ്പായിരുന്നു. അത്‌ അവനെ വെറും വര്‍ഗ്ഗീയവാദിയാക്കി. തൊഴിലാളി വര്‍ഗ്ഗവും മുതലാളി വര്‍ഗ്ഗവും ഒരിക്കലും ഒന്നിക്കുകയില്ല എന്ന സന്ദേശം അത്‌ നിലനിര്‍ത്തി. മതമാകട്ടെ മുതലാളിയെ അല്ല എതിര്‍ത്തത്‌. മറിച്ച്‌ മുതലാളിത്തത്തെയാണ്‌. നിരാലംബരായ അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള ചൂഷണമനോഭാവത്തെയാണ്‌ മതം കൈകാര്യം ചെയ്തത്‌. സാമ്പത്തിക അസമത്വം മാത്രമായിരുന്നില്ല മതത്തിന്റെ വിഷയം. ജീവിതത്തിന്റെ മുഴുമേഖലകളിലുമുള്ള അനീതിക്കും അക്രമത്തിനുമെതിരായ സമരം കൂടിയായിരുന്നു മതം. അത്‌ പള്ളിമേടകളിലെ പ്രാര്‍ത്ഥനാഗീതങ്ങളില്‍ സ്വയമലിയുന്ന ഒളിച്ചോട്ട പ്രസ്ഥാനമായിരുന്നില്ല. സത്യത്തിനും നീതിക്കും വേണ്ടി പോരാടുവാനുള്ള ഊര്‍ജ്ജസ്രോതസ്സും മതം തന്നെ. കാരണം മതം മനുഷ്യനിര്‍മ്മിതമല്ല. മാനവരാശിക്ക്‌ അത്‌ സമ്മാനിച്ച അതേ സൃഷ്ടാവ്‌ ഈ പോരാളികള്‍ക്കായി പ്രതിഫലത്തിന്റെ ഭൂമികയും വാഗ്ദാനം ചെയ്തിരിക്കുന്നു.

6 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

മതത്തോടൊപ്പം കമ്യൂണിസവും മനുഷ്യനെ മയക്കി എന്ന് പറഞ്ഞാല്‍ ശരിയായി. എല്ലാ മത വാദികള്‍ക്കുമുള്ള പൊതു സ്വഭാവം കമ്യൂണിറ്റ്‌കാര്‍ക്കുണ്ടയി. പിന്നെ മതങ്ങളുടേ ചരിത്രവും അത്ര നല്ലതൊന്നുമല്ല

വല്യമ്മായി said...

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സാറെ, profile-ലെ "സ്താപനം" ഒന്നു ശരിയാക്കി എഴുതൂ.....

. said...

മനുഷ്യനെ മയക്കുന്നത്‌ അത്ര വലിയ പാതകമാണോ സുഹൃത്തുക്കളേ?! മതവും മാര്‍ക്സിസവുമൊക്കെ മനുഷ്യന്‌ ചില പ്രത്യാശകളും പ്രതീക്ഷകളുമൊക്കെ നല്‍കി എന്നത്‌ ഇങ്ങനെ വികൃതമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്‌. മനുഷ്യന്റെ വിമോചന ദാഹം ശമിപ്പിക്കാന്‍ മതവും മാര്‍ക്സിസവും വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍, മനുഷ്യന്‍ മതത്തിനും മാര്‍ക്സിസത്തിനും അടിപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ എന്താണിത്ര തെറ്റായിട്ടുള്ളത്‌!!

പിന്നെ മതത്തിന്റെ ചരിത്രം മാത്രമല്ല, മതേതരത്തിന്റെ ചരിത്രവും വര്‍ത്തമാനവുമൊക്കെ അത്രയ്ക്കങ്ങ്‌ നല്ലതാണോ കിരണ്‍ ഭായീ?!

പോരാളി said...

സ്ഥാപനം.

അക്ഷരത്തെറ്റ്‌ ചൂണ്ടിക്കാണിച്ച പ്രിയ സുഹൃത്തിന്‌ നന്ദി.

. said...

മനുഷ്യനെ മയക്കുന്നത്‌ അത്ര വലിയ പാതകമാണോ സുഹൃത്തുക്കളേ?! മതവും മാര്‍ക്സിസവുമൊക്കെ മനുഷ്യന്‌ ചില പ്രത്യാശകളും പ്രതീക്ഷകളുമൊക്കെ നല്‍കി എന്നത്‌ ഇങ്ങനെ വികൃതമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്‌. മനുഷ്യന്റെ വിമോചന ദാഹം ശമിപ്പിക്കാന്‍ മതവും മാര്‍ക്സിസവും വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍, മനുഷ്യന്‍ മതത്തിനും മാര്‍ക്സിസത്തിനും അടിപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ എന്താണിത്ര തെറ്റായിട്ടുള്ളത്‌!! പിന്നെ മതത്തിന്റെ ചരിത്രം മാത്രമല്ല, മതേതരത്തിന്റെ ചരിത്രവും വര്‍ത്തമാനവുമൊക്കെ അത്രയ്ക്കങ്ങ്‌ നല്ലതാണോ കിരണ്‍ ഭായീ