Wednesday, August 16, 2006

ബ്ലോഗര്‍മാരോട്‌ ഒരഭ്യര്‍ത്ഥന

പ്രിയ ബൂലോഗവാസികളെ. നമ്മുടെ സേവനം ആവശ്യപ്പെടുന്ന ഒരു വലിയ സംരംഭം ഇന്നും ഇന്റര്‍നെറ്റില്‍ അപൂര്‍ണ്ണമായി നിലനില്‍ക്കുന്നു. ഒരു തുടക്കക്കരനെന്ന നിലയില്‍ ഇന്റര്‍നെറ്റിലെ മലയാളം കണ്ടന്റുകള്‍ ഞാനൊന്ന് പരതി. അപ്പോഴാണീ സൈറ്റ്‌ ശ്രദ്ധയില്‍ പെട്ടത്‌. http://ml.wikipedia.org എന്നതാണ്‌ വെബ്‌ വിലാസം. നമുക്കൊന്ന് ഒത്തുപിടിച്ചാല്‍ ഇതിനെ ഒരു പരുവത്തിലാക്കാന്‍ കഴിയും.

ഈ സംരഭത്തിന്‌ വേണ്ട സഹായം നല്‍കാന്‍ ഏറ്റവു അര്‍ഹര്‍ ബൂലോഗര്‍ തന്നെയാണ്‌. കാരണം യുണികോഡ്‌ മലയാളം ഉപയൊഗിച്ച്‌ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ റിസള്‍ട്ട്‌ മുഴുവനും ബൂലോഗനിവാസികളുടേതാണ്‌.

4 comments:

Santhosh said...

മന്‍‍ജിത്, പെരിങ്ങോടന്‍, ഉമേഷ് തുടങ്ങിയവര്‍ ഇപ്പോള്‍ത്തന്നെ മലയാളം വിക്കിക്കുവേണ്ടി ഏറെ അധ്വാനിക്കുന്നവരാണ്.

Shiju said...

ബ്ലോഗ്ഗര്‍മാരായ സിബു, മന്‍‍ജിത്, പെരിങ്ങോടന്‍, ഉമേഷ് തുടങ്ങിയവരും പ്രവീണിനെപ്പോലുള്ള മറ്റ്‌ ചിലരും ഇപ്പോള്‍ ഇതിന് വേണ്ടി ഏറെ അധ്വാനിക്കുണ്ട്‌. താങ്കള്‍ക്കും ഇതില്‍ പങ്കാളിയാകാം. മലയാളം വിക്കിയേക്കുതകുന്ന ലേഖനങ്ങള്‍ എഴുതി അതില്‍ ഈ സംരംഭത്തില്‍ പങ്കാളിയാകൂ.

പോരാളി said...

ഈ ബ്ലോഗ്‌ പ്രപഞ്ചം ഞാനറിയുന്നത്‌ ഇന്ന്. എനിക്ക്‌ മുമ്പേ ഇവിടം എത്തിപ്പെട്ട സഹോദരങ്ങള്‍ വികിപീഡിയയില്‍ നേരത്തെ തന്നെ സേവനം തുടങ്ങിയെന്നത്‌ സന്തോഷകരം തന്നെ. ബ്ലൊഗര്‍മാരായ സന്തോഷിനും ഷിജു അലക്സിനും പ്രതികരിച്ച്‌ സന്തോഷിപ്പിച്ചതിന്‌ നന്ദി.

Rahul Nair said...

പോരാളി പറഞ്ഞതു ശരിയാണു. ഞാനും രെജിസ്റ്റര്‍ ചെയ്തു.