"ഭക്താ... പറയൂ ... എന്താണ് നിന്റെ ആവശ്യം" സാത്താന്റെ സ്വരത്തില്‍ ആശ്രിതവത്സനോടുള്ള സ്നേഹം തുളുമ്പിയിരുന്നു.
"ഒരിക്കല്‍ കൂടി എനിക്ക്.... ഭാരതത്തിലേക്ക് പോകണം.." ഗോഡ്സെ ആവശ്യപ്പെട്ടു.
"ഭാരതത്തിലേക്കോ? ഇനിയുമോ?എന്തിന്? അവിടെ ഇപ്പോള്‍ ഗാന്ധിയൊന്നുമില്ലല്ലോ"
"ങ് ഹ്.... എന്റെ ഇവിടത്തെ കൂട്ടുകാര്‍ എന്നെ കളിയാക്കുന്നു... ഞാന്‍ പണ്ടത്തെ പുലിയും ഇന്നത്തെ എലിയുമാണെന്ന്. എനിക്ക് തെളിയിക്കേണ്ടിയിരിക്കുന്നു... ഞാന്‍ ഇന്നും പുലിയാണെന്ന്."
"അത് വേണോ?"
"മര്യാദക്ക് അനുവദിക്കുന്നതാണ് നല്ലത്" ഗോഡ്സെ തുറന്നടിച്ചു.
ഗോഡ്സെയുടെ ആത്മാര്‍ത്ഥമായ ധിക്കാരം സാത്താനെ ചൊടിപ്പിച്ചില്ല. സാത്താന്‍ പറഞ്ഞു "ശരി ഗോഡ്സെ അങ്ങിനെയാവട്ടെ..."
"ഒന്നു കൂടി.." ഗോഡ്സെയുടെ സ്വരത്തില്‍ ശക്തമായ ആത്മവിശ്വാസം സാത്താന്‍ കണ്ടു.
"ഒരു എ.കെ.47 തോക്ക് കൂടി വേണമായിരുന്നു."
സാത്തന്‍ ഒന്നു പുഞ്ചിരിച്ചു. വലതുകൈ കൊണ്ട് ഇടതുകയ്യില്‍ നന്നായി തിരുമ്മി. അടര്‍ന്നു വീണ കറുത്ത വസ്തു നിലത്ത് വീണ് ഒരു എ.കെ.47 ആയി മാറുന്നത് ഗോഡ്സെ കണ്ടു.
**** **** **** **** **** **** **** **** ****
കുനിഞ്ഞ ശിരസ്സുമായി ഗോഡ്സെ സാത്താന്റെ മുന്നിലെത്തി. സാത്താന്‍ ഒരു പരിഹാസത്തിന്റെ മുക്രയിട്ടൂ.."ങ് ഹും എന്തു പറ്റി ഗോഡ്സെ?"
"I am sorry... ഞാന്‍ ഒന്നുമല്ല പ്രഭോ ഒന്നുമല്ല... ഞാന്‍ ഒരിക്കലും അഹങ്കരിക്കരുതായിരുന്നു. എന്നേക്കാള്‍ വൃത്തികെട്ടവര്‍ ഇന്നും ഭാരതത്തിലുണ്ട്. ... ഞാന്‍ അവരുടെ മുമ്പില്‍ ഒന്നുമല്ല... ഒന്നും...." ഗോഡ്സെ വിതുമ്പിക്കൊണ്ടിരുന്നു.
സാത്താന്‍: "ആട്ടെ... ആ തോക്കെവിടെ?"
"അത് അവരെടുത്തു.." അഹങ്കാരം വറ്റിയ മനസ്സുമായി ഗോഡ്സെ വേച്ചുവേച്ച് നടന്നകന്നു..
3 comments:
എന്നേക്കാള്‍ വൃത്തികെട്ടവര്‍ ഇന്നും ഭാരതത്തിലുണ്ട്. ... ഞാന്‍ അവരുടെ മുമ്പില്‍ ഒന്നുമല്ല... ഒന്നും...."
ഇതു കേട്ട സാത്താന്‍റെ വികാരമെന്തായിരുന്നു?
നല്ല വിമരശനം മരക്കാറേ, ഇഷ്ടമായി.
Dear Marakkar
I am vipin from Mavelinadu magazine (http://mavelinadu.co.nr)
Please contact me so that we can publish ur thoughts
Mob:94475 84847
friendvipin@gmail.com
Post a Comment