Tuesday, March 08, 2011

വാല്മീകി നിനക്ക് പേരിട്ടതാര്‌?

വാല്മീകീ...
നിനക്ക് പേരിട്ടതാര്‌?
അച്ചനോ അമ്മയോ?
അർത്ഥം തിരിയാത്ത വയറ്റാട്ടിയൊ?


വാല്മീകി നിനക്ക് പേരിട്ടതാര്‌?

താരുണ്യ തളിരിന്റെ മാംസം ഭുജിക്കുവാൻ
ക്ഷണികകാമത്തിന്റെ ദാഹം കെടുത്തുവാൻ
തല്ലിക്കൊഴിച്ചില്ലെ വിടരുന്ന മൊട്ടിനെ

വാല്മീകീ നിനക്ക് പേരിട്ടതാര്‌?

സപ്തവർഷത്തിന്റെ ജയിൽ വാസം കൊണ്ടു നീ
മായിക്കുമോ മൗന നൊമ്പര കണ്ണുനീർ?
തൂവെള്ള സ്നേഹത്തിൻ വറ്റാത്ത കണ്ണുകൾ
ദയാവധം വേണ്ടെന്നുറക്കെ പറയുമ്പോൾ?
കാരുണ്യം പടികടന്നിട്ടില്ല പോയില്ല!

എങ്കിലും...
വാല്മീകി നിനക്ക് പേരിട്ടതാര്‌?
നിഷാദനോ? നിശീഥിനിയോ?

[ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 37 വര്‍ഷമായി പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് ജീവച്ഛവമായ അരുണയുടെ കണ്ണുനീരിൽ....... ]

1 comment:

പോരാളി said...

വാല്മീകി നിനക്ക് പേരിട്ടതാര്‌?
നിഷാദനോ? നിശീഥിനിയോ?

[ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 37 വര്‍ഷമായി പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് ജീവച്ഛവമായ അരുണയുടെ കണ്ണുനീരിൽ....... ]